Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 18:50 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് തൊട്ടാപ്പ് പുളിഞ്ചോട്ടിൽ മലമ്പാമ്പിനെ കണ്ടെത്തി.പുളിഞ്ചോട്ടിൽ താമസിക്കുന്ന പണ്ടാരത്തിൽ വലപ്പാട് ശാഹുവിൻ്റെ വീട്ടുവളപ്പിൽ നിന്നാണ് പത്തടി നീളമുള്ള മലമ്പാമ്പിനെ കണ്ടത്.കടപ്പുറം തൊട്ടാപ്പ് തീരോത്സവം ഫെസ്റ്റ് കഴിഞ്ഞു മടങ്ങിവന്നിരുന്ന കുട്ടികളാണ് ആദ്യം പാമ്പിനെ കണ്ടത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ മലമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.പൊതുപ്രവർത്തകരായ പി.വി.ഉമ്മർകുഞ്ഞി,പി.വി.സെയ്ദ് മുഹമ്മദ്,പി.വി.റംഷാദ്,പുളിഞ്ചോട് ടികെഡി ക്ലബ്ബ് പ്രവർത്തകരായ ആർ.എസ്.അലി,പി.എസ്.സഫുവാൻ,സാബിത്ത്,റിസ്വാൻ,ഫാസിൽ,ഫൈസൽ,മുഹമ്മദ് റിസ്വാൻ എന്നിവർ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.