Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിസ്സയൊരുക്കി പടിയിറങ്ങി ഒരു കർമ നിരതയുടെ പര്യായം

01 Jun 2025 22:07 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : നാടിൻ്റെ ചരിത്രവും വിദ്യാലയത്തിൻ്റെ കഥയും അക്ഷരങ്ങളാക്കിയ "കിസ്സ " സമ്മാനിച്ച്

മൂന്ന് പതിറ്റാണ്ടിലെ അധ്യാപക ജീവിതത്തിൽ നിന്നും കെ.പി. മുസ്തഫ തങ്ങൾ വിരമിച്ചു.

നെടിയിരുപ്പ് ദേശത്തിൻ്റെ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തകം എഴുതി തയ്യാറാക്കി പ്രസിദ്ധീകരിച്ച മുസ്തഫ തങ്ങൾ

1994 ലാണ് നെടിയിരുപ്പ് ദേവധാർ യു.പി സ്കൂളിൽ അധ്യപകനായി സേവനമാരംഭിച്ചത്.

പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന ഇദ്ദേഹം രണ്ട് തവണ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദവി വഹിച്ചിരുന്നു.

കേരളത്തിലാദ്യമായി ഐ.എസ് ഒ അംഗീകാരം നേടിയത് ഇദ്ദേഹം പ്രസിഡന്റായ പള്ളിക്കൽ പഞ്ചായത്തായിരുന്നു.

കാൽ നൂറ്റാണ്ടിലേറെ കാലം ചന്ദ്രികയുടെ കാലിക്കറ്റ് സർവകലാശാലയിലെ ലേഖകനായിരുന്നു.

പള്ളിക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ്, മലപ്പുറം ജില്ലാ സ്പോട്സ് കൗൺസിൽ അംഗം,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം , ഇ.എം.ഇ.എ. കോളേജ് സ്റ്റുഡൻ്റ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

മികച്ച ഫുട്ബാൾ, വോളിബോൾ താരമായിരുന്നു.

പള്ളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയാണ്.

കൊണ്ടോട്ടി പ്രാഥമിക കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്,പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ തുടങ്ങിയ പദവിയിൽ പ്രവർത്തിക്കുന്നു.

Follow us on :

More in Related News