Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാറിലെ മൺപാത്ര നിർമ്മാണശാല സന്ദർശിച്ച് മറവൻതുരുത്ത് ഗവ.യു പി സ്കൂൾ വിദ്യാർഥികൾ.

15 Dec 2025 20:07 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അന്യംനിന്ന് പോകുന്ന തൊഴിൽ മേഖല എന്ന് പറയാവുന്ന കളിമൺ പാത്രങ്ങളുടെ നിർമ്മാണ രീതികൾ പഴയ തലമുറയിൽ നിന്ന് നേരിട്ട് മനസ്സിലാക്കാൻ മറവൻതുരുത്ത് ഗവ.യു പി സ്കൂളിലെ കുട്ടികൾ വടയാർ പ്രവർത്തിക്കുന്ന നിർമ്മാണശാല സന്ദർശിച്ചു. കളിമണ്ണ് തിരഞ്ഞെടുക്കുന്ന രീതികളും മിശ്രിതമാക്കുന്നതും ഒടുവിൽ അത് കൊണ്ട് വിവിധ വസ്തുക്കൾ നിർമ്മിക്കുന്നതും കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനും കാണിച്ചു കൊടുക്കാനും തൊഴിലാളികളായ രാജനും രാമസ്വാമിയും നിറഞ്ഞ സ്നേഹത്തോടെ മുന്നോട്ടുവന്നു. അവരുടെ സഹായത്തോടെ കുഞ്ഞിക്കൈകൾ കൊണ്ട് കളിമൺ ശിൽപ്പങ്ങൾ നിർമ്മിച്ചപ്പോൾ കുരുന്നുകളുടെ മുഖത്ത് അത്ഭുതവും ആഹ്ലാദവും നിറഞ്ഞു.

തൊഴിലാളികൾക്ക് പുതു വസ്ത്രങ്ങൾ നൽകിയും പൊന്നാട അണിയിച്ച് ആദരിച്ചുമാണ് കുട്ടികൾ മടങ്ങിയത്.

സ്കൂൾ ഹെഡ്മാസ്റ്റർ സി.പി പ്രമോദ്, പി ടി എ പ്രസിഡന്റ്‌ അഡ്വ.പി. ആർ പ്രമോദ്, വൈസ് ചെയർമാൻ വി. പി ജയകുമാർ, എസ് എം സി ചെയർമാൻ ആർ. ഗിരിമോൻ, അധ്യാപകരായ ബോബി ജോസ്, ഐശ്വര്യ അഭിലാഷ്, എം പി ടി എ പ്രസിഡന്റ്‌ സൗദ നവാസ്, രത്നമ്മ, വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News