Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2026 12:50 IST
Share News :
വൈക്കം: എസ്.ബി.ഐ പെൻഷനേഴ്സ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി വൈക്കം ഏരിയാ സമ്മേളനവും മുതിർന്ന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. വൈക്കം എസ്.ബി.ഐ ശാഖാ ഹാളിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡൻ്റ് ത്രേസ്യാമ്മ ആൻ്റണി ഉദ്ഘാടനം ചെയ്തു. ഏരിയാ കൺവീനർ ഡി.കെ രാജഗോപാൽ അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് സൊസൈറ്റി പ്രസിഡൻ്റ് എം.ജി രാഘവൻ, വൈക്കം എസ്.ബി.ഐ ചീഫ് മാനേജർ ദീപാ ആർ.പണിക്കർ, ജോയിൻ്റ് കൺവീനർ ജോയ് ജോർജ്ജ്, കെ.ജെ ജോസഫ്, എ.എൻ സരസമ്മ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് വല്ലകം കെയർ പോയിൻ്റ് വെൽനെസ് ന്യൂട്രീഷ്യൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ
ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് അംഗങ്ങൾക്ക് സെമിനാറും ഉപകരണങ്ങളുടെ സഹായത്തോടെ രോഗനിർണ്ണയവും നടത്തി.
Follow us on :
Tags:
More in Related News
Please select your location.