Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി ചിന്തയുടെ 25 വർഷങ്ങൾ വേദിക ഗാന്ധി ക്വിസ് നെഞ്ചോട് ചേർത്ത് വിദ്യാർത്ഥികൾ

04 Oct 2025 15:04 IST

Asharaf KP

Share News :


കുറ്റ്യാടി: നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഗാന്ധി ക്വിസ് ഇരുപത്തഞ്ച് വർഷം പിന്നിടുന്നു. അഞ്ചു വർഷത്തിലധികം താലൂക്ക് തലത്തിൽ വിജയകരമായ നടത്തിപ്പിനു ശേഷം കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി കുന്നുമ്മൽ ഉപജില്ലയിലെ എൽപി മുതൽ ഹൈസ്കൂൾ വിഭാഗം വരെയുള്ള വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം നടത്തി വരുന്നത്. ക്വിസ് മത്സരം എന്നതിലുപരി മഹാത്മ ഗാന്ധിയുടെ അഹിംസയുടെയും നിയമ ലംഘനത്തിൻ്റെയും സമാധാനപരമായ പ്രതിഷേധങ്ങളെയും, ഗാന്ധി സന്ദേശങ്ങളെയും കുട്ടികളിൽ എത്തിക്കുക എന്നതാണ് മത്സര പരിപാടി കൊണ്ട് വേദികയുടെ പ്രവർത്തകർ ലക്ഷ്യം വയ്ക്കുന്നത്. 2025ൽ ടേസ്റ്റ് ഫ്ളേവർ ബറീസിൻ്റെ സഹകരണത്തോടെ ഇരുപത്തഞ്ച് വർഷം പൂർത്തിയായ ക്വിസ് മത്സര പരിപാടിയിൽ എൽപി , യു പി വിഭാഗം വിദ്യാർത്ഥികളാണ് പങ്കാളികളായത്. മത്സരത്തിൽ വിജയികൾക്ക് ഉപഹാരങ്ങളും പങ്കാളികളായവർക്ക് മുഴുവൻ സർട്ടിഫിക്കറ്റുകളം മാതൃഭൂമി പ്രസദ്ധീകരണങ്ങളും വിതരണം ചെയ്തു. ക്വിസ് മത്സരം "ജ്ഞാനോദയം' കോഴിക്കോട് ഡയറ്റ് ലക്ചറർ ദിവ്യ ദാമോദരൻ ഉദ്ഘാടനം ചെയ്തു. വേദിക പ്രസിഡൻ്റ് ജെ.ഡി. ബാബു അദ്ധ്യക്ഷയായി. ജില്ല പഞ്ചായത്ത് ഗാന്ധി പ ഥാംഗം കെ.നിവേദ്യ മുഖ്യാതിഥിയായി. കെ. കെ. രവീന്ദ്രൻ, എസ്. ജെ. സജീവ് കുമാർ, ജെ.എസ്. വിശ്വജിത്ത്, കെ.കെ. സന്തോഷ്,പി.പി. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ.

എൽപി വിഭാഗം: ഹൃദ്യ ലക്ഷ്മി (വടയം നോർത്ത് എൽപി സ്കൂൾ) നിലോന ഗൗരി (ജിഎൽപിഎസ് വടക്കുമ്പാട് ) ജഗദ് വീർ കണ്ണൻ (നെടുമണ്ണൂർ എൽ പി എസ് )

യു പി വിഭാഗം: ആരവ് വൈരദ്(പാതിരിപ്പറ്റ യുപിഎസ്) വി.എൻ. നക്ഷത്ര (ദേവർകോവിൽ വെസ്റ്റ് എൽ പി എസ് ) വർ ഷിൽ മഹേഷ് ( കെവികെ എം എം യു പി എസ് ദേവർകോവിൽ)

പടം........

വേദിക വായനശാല നരിക്കൂട്ടുംചാൽ ഗാന്ധി ക്വിസ് " ഞ്ജാനോദയം' ദിവ്യ ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News