Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 21:30 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമ പഞ്ചായത്തിന്റെ തീരത്ത് വീണ്ടും ശക്തമായ കടൽക്ഷോഭം അനുഭവപ്പെട്ടു.മൂന്നാഴ്ച്ച മുമ്പ് കടൽക്ഷോഭം ഉണ്ടായ മുനക്കകടവ് മേഖലയിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ വീണ്ടും ശക്തമായ കടൽക്ഷോഭം ഉണ്ടായത്.മുനക്കക്കടവ് ലീഗ് ഓഫീസിന് സമീപം മറ്റും തെക്ക് ഭാഗങ്ങളിലാണ് കടല്‍വെള്ളം കരയിലേക്ക് അടിച്ച് കയറിയത്.നിരവധി വീടുകളിലേക്ക് വെള്ളം തിരയടിച്ചുകയറി പ്രദേശം വെള്ളക്കെട്ടിലായി.കടൽക്ഷോഭം ഉണ്ടായ മറ്റൊരു പ്രദേശം വെളിച്ചെണ്ണപടിയാണ്.കടല്‍ഭിത്തി പൂര്‍ണമായി തകര്‍ന്ന മേഖലയാണിത്.കടൽക്ഷോഭം തടയാന്‍ താത്ക്കാലികമായി സ്ഥാപിച്ചിരുന്ന ജിയോബാഗുകളും മണല്‍ക്കൂനയുമെല്ലാം തകര്‍ന്നുപോയതിനാല്‍ കടല്‍തിരകളെ പ്രതിരോധിക്കാന്‍ പഞ്ചായത്തിന്റെ നാലുകിലോമീറ്റര്‍ തീരത്ത് നിലവില്‍ ഒരു സംവിധാനവുമില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ.
Follow us on :
Tags:
More in Related News
Please select your location.