Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തട്ടാവേലി കടവിന് സമീപം ചൂണ്ടയിൽ അജ്‌ഞാത മൃതദേഹം ഉടക്കി; ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

03 Sep 2026 23:51 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തട്ടാവേലി പാലത്തിനു സമീപം ചൂണ്ടയിൽ അജ്‌ഞാത മൃതദേഹം ഉടക്കി. ചൂണ്ട് വലിക്കുന്നതിനിടെ വെള്ളത്തിന് മുകളിൽ എത്താറായപ്പോൾ ചൂണ്ട പൊട്ടി പുരുഷന്റേത് എന്ന് സംശയിക്കുന്ന മൃതദേഹം വീണ്ടും വെള്ളത്തിൽ താഴ്ന്നതായി ചൂണ്ടക്കാരൻ പറഞ്ഞതായി തലയോലപ്പറമ്പ് പോലീസ് പറഞ്ഞു.വ്യാഴാഴ്ച വൈകിട്ട് 6.30ഓടെ മൂവാറ്റുപുഴയാറിൻ്റെ പാറയ്ക്കൽ ഭാഗത്ത് ഇടയത്ത് കടവിന് സമീപമാണ് സംഭവം. കടുത്തുരുത്തിയിൽ നിന്നും എത്തിയ അഗ്നിശമന സേന രാത്രി 8.30വരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. ശക്‌തമായ അടി ഒഴുക്ക് ഉള്ളതിനാൽ ദൂരേക്ക് ഒഴുകി പോകാനുള്ള സാധ്യത ഏറെയാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്‌ഥർ പറഞ്ഞു. പുഴയിലെ കൈതക്കാട്ടിന് സമീപം ഷർട്ട് ഉടക്കി കിടന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

സമീപ പോലീസ് സ്റ്റേഷനുകളിൽ മിസ്സിംഗ് കേസുകൾ ഒന്നും തന്നെ റജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ നടത്തുമെന്ന് പോലീസ് പറഞ്ഞു.

Follow us on :

More in Related News