Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2026 12:43 IST
Share News :
കോഴിക്കോട്: കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് മാതാപിതാക്കൾക്കും അധ്യാപകർക്കും കൂടുതൽ അവബോധം നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി യോഗം ചർച്ച ചെയ്തു.
കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് പലപ്പോഴും മാതാപിതാക്കളും അധ്യാപകരുമാണ്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ കുറ്റപ്പെടുത്തുകയോ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യാതെ സഹാനുഭൂതിയോടെ സമീപിക്കണമെന്ന് കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
കുട്ടികളുടെ മനഃശാസ്ത്രം, വൈകാരിക വളർച്ച, രക്ഷാകർതൃത്വം, പെരുമാറ്റത്തിലെ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയൽ തുടങ്ങിയ വിഷയങ്ങളിൽ സ്ഥിരമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്നും യോഗം നിർദേശിച്ചു.
മാതാപിതാക്കൾക്ക് കൂടുതൽ പ്രയോജനകരമാകുന്ന രീതിയിൽ പി.ടി.എ. യോഗങ്ങൾ കൂടുതൽ സംവേദനാത്മകവും പരിശീലനാധിഷ്ഠിതവുമാക്കണമെന്നും നിർദേശിച്ചു. നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത മാതാപിതാക്കൾക്കായി ഓൺലൈൻ സെഷനുകളും സംഘടിപ്പിക്കണം.
അധ്യാപകരും മാതാപിതാക്കളും തമ്മിൽ സ്ഥിരമായ ആശയവിനിമയം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും യോഗം ചൂണ്ടിക്കാട്ടി. കുട്ടികൾ നേരിടുന്ന പഠന സമ്മർദ്ദം ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധ്യാപകർക്ക് കുട്ടികളുടെയും കൗമാരക്കാരുടെയും മനഃശാസ്ത്രത്തിൽ കൂടുതൽ പരിശീലനം നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കുട്ടികളുടെ പെരുമാറ്റത്തിന് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കി ആവശ്യമായ പിന്തുണ നൽകുന്നത് ആരോഗ്യകരവും സൗഹൃദപരവുമായ പഠന അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് യോഗം വിലയിരുത്തി.
റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി പി, രാധ സജീവ്, പി.കെ.ഷീബ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.