Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2026 21:28 IST
Share News :
കടുത്തുരുത്തി: സംസ്ഥാന ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ അഡ്വ. മോൻസ് ജോസഫിന് ജന്മനാടായ ആപ്പാഞ്ചിറയിൽ പൗരാവലിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. പ്രായഭേദമന്യേ നാടൊന്നാകെ സ്വീകരണ വേദിയിലേക്ക് ഒഴുകിയെത്തിയതോടെ ചടങ്ങ് ആപ്പാഞ്ചിറയുടെ വലിയൊരു സ്നേഹസംഗമമായി മാറി.
നാട്ടുകാർ നൽകിയ സ്നേഹാദരങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മന്ത്രി സംസാരിച്ചു. ജന്മനാടും നാട്ടുകാരും നൽകുന്ന അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് ജനങ്ങൾക്കായി കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ തനിക്ക് എന്നും കരുത്തും പ്രചോദനവും നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ വികസന മുന്നേറ്റങ്ങൾക്കായി ജനങ്ങളോടൊപ്പം എന്നും മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ദിലീപ് കുമാർ, നോബി മുണ്ടക്കൻ, ബിജു ചിറ്റേത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. പൗരാവലി ഭാരവാഹികളായ ജെൻസൺ, ഉണ്ണി സൗണ്ട്സ്, സലിം നടക്കമ്യാലിൽ, മജു, പ്രസീൽ, മഹേഷ് മാളിയേക്കൽ, സാജൻ പൂവക്കോട്ടിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വേദിയും പരിസരവും നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് സ്വീകരണ സമ്മേളനം നടന്നത്.
Follow us on :
Tags:
More in Related News
Please select your location.