Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തട്ടാവേലി കടവിന് സമീപം കഴിഞ്ഞ ദിവസം കണ്ട അജ്‌ഞാത മൃതദേഹം മുക്കത്ത് ക്ഷേത്രത്തിന് സമീപം പൊങ്ങിയ നിലയിൽ കണ്ടെത്തി.

04 Sep 2026 21:49 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തട്ടാവേലി പാലത്തിനു സമീപം കഴിഞ്ഞ ദിവസം ചൂണ്ടയിൽ ഉടക്കി പോയ അജ്‌ഞാത മൃതദേഹം കണ്ടെത്തി. ഒന്നര കിലോമീറ്ററോളം ദൂരത്തുള്ള ചെമ്പ് പഞ്ചായത്തിലെ 8-ാം വാർഡിലെ മുക്കത്ത് ക്ഷേത്രത്തിന് തെക്കുവശത്ത് പുഴത്തീരത്ത് നിന്നും വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. 

വ്യാഴാഴ്ച വൈകിട്ട് 6.30ഓടെ മൂവാറ്റുപുഴയാറിൻ്റെ വെള്ളൂർ പഞ്ചായത്തിലെ പാറയ്ക്കൽ ഭാഗത്ത് ഇടയത്ത് കടവിന് സമീപമാണ് ചൂണ്ട വലിക്കുന്നതിനിടെ വെള്ളത്തിന് മുകളിൽ എത്താറായപ്പോൾ ചൂണ്ട പൊട്ടി പുരുഷന്റേത് എന്ന് സംശയിക്കുന്ന മൃതദേഹം ചൂണ്ടക്കാരൻ കണ്ടത്. തുടർന്ന് തലയോലപ്പറമ്പ് പോലിസും കടുത്തുരുത്തിയിൽ നിന്നും എത്തിയ അഗ്നിശമന സേനയും രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച വീണ്ടും തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇവിടെ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള ആറ്റുതീരത്ത് മൃതദേഹം പൊങ്ങിയ വിവരം അറിയുന്നത്. 45നും 55നും ഇടയിലുള്ള പുരുഷൻ്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സമീപ പോലീസ് സ്റ്റേഷനുകളിൽ മിസ്സിംഗ് കേസുകൾ ഒന്നും തന്നെ റജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നും ദൂരെ എവിടെ നിന്നെങ്കിലും ഒഴുകി എത്തിയതാകാമെന്നും പേലീസ് സംശയം പ്രകടിപ്പിക്കുന്നു.

Follow us on :

More in Related News