Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ഗവ. ഗേൾസ് സ്കൂളിന് അഭിമാനകരമായ നേട്ടം

09 Sep 2026 19:10 IST

SUNITHA MEGAS

Share News :

​കടുത്തുരുത്തി: സബ്ജില്ലാതല മത്സരങ്ങളിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ആത്മവിശ്വാസത്തിൽ റവന്യൂ ജില്ലാതല മത്സരങ്ങളിലും മിന്നുന്ന വിജയം സ്വന്തമാക്കി പെരുവ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.​ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ജില്ലാതല മത്സരങ്ങളിൽ സ്കൂളിൽ നിന്നും പങ്കെടുത്ത 18 കുട്ടികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ 13 സ്വർണ്ണ മെഡലുകളും 2 വെള്ളി മെഡലുകളും ഉൾപ്പെടെയുള്ള മികച്ച വിജയമാണ് നമ്മുടെ കുട്ടികൾ നേടിയത്. സബ്ജില്ലാതലത്തിലെ ഓവറോൾ കിരീടനേട്ടത്തിന് പിന്നാലെ ജില്ലാതലത്തിലും സ്കൂളിന്റെ പേര് തിളക്കമാർന്നതാക്കാൻ ഈ മിടുക്കർക്ക് കഴിഞ്ഞു.

​വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ പിടിഎയും നാട്ടുകാരും അഭിനന്ദിച്ചു

Follow us on :

More in Related News