Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2026 21:32 IST
Share News :
കടുത്തുരുത്തി : തുടർച്ചയായി ഉണ്ടാകുന്ന പ്രതികൂല കാലാവസ്ഥ മൂലം റോഡ് നിർമ്മാണം ആരംഭിക്കാൻ കഴിയാതിരുന്ന തോട്ടുവ - കുറുപ്പന്തറ - കല്ലറ പുത്തൻപള്ളി റീച്ചിലെ റീ ടാറിംഗ് റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 18ന് രാവിലെ 8 മണിക്ക് തുടക്കം കുറിക്കാൻ നടപടി സ്വീകരിച്ചതായി ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് അറിയിച്ചു.
സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ അനുവദിച്ച 6.29 കോടി രൂപയുടെ പദ്ധതിയാണ് കുറുപ്പന്തറ മെയിൻ റോഡിൽ നടപ്പാക്കുന്നതെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
ഉന്നത നിലവാരത്തിൽ നടപ്പാക്കുന്ന ബി എം & ബി സി ടാറിങ്ങും ബി സി ഓവർലേ ടാറിങ്ങും സംയുക്തമാക്കി (B.M & B.C) യാണ് വികസന പദ്ധതി നടപ്പാക്കുന്നത്. ജനത്തിരക്കും വാഹനത്തിരക്കുമുള്ള പ്രധാന കേന്ദ്രത്തിൽ വീതികൂട്ടി ടാറിങ് നടത്തുന്നതാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ ഏതാനും സ്ഥലങ്ങളിൽ ഓട നിർമ്മിച്ച് സ്ലാബ് ഇടുന്ന വിധത്തിൽ ഡ്രൈനേജ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള കുഴികൾ അടച്ച് യാത്രാ ദുരിതം പരിഹരിക്കുന്നതിന് പ്രാഥമികമായി ചെയ്യാവുന്ന ജോലികൾ ആദ്യം നടപ്പാക്കുന്നതാണ്.
2025- ൽ എൽ.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച നവ കേരള സദസ്സ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണത്തിന് അനുമതി ഉണ്ടായത് . എന്നാൽ വിവിധ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് സർക്കാർ തലത്തിലുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ കാലതാമസം നേരിട്ടത് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലായിതീർന്നു. സർക്കാർതലത്തിലെ ഫണ്ടിന്റെ ക്ഷാമം മൂലം പ്രവർത്തി ഏറ്റെടുത്ത് നടപ്പാക്കാൻ കരാറുകാർ തയ്യാറാകാതെ വന്നതും റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് തടസ്സമായി തീർന്നു . ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പ്രവർത്തി നടപ്പാക്കുന്നത് സംബന്ധിച്ച് പുതിയതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാർ പരിശോധിക്കുകയുണ്ടായി മുഖ്യമന്ത്രി വി.ഡി സതീശൻ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് , പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ ബഷീർ എന്നിവർ ഇക്കാര്യത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ യു.ഡി.എഫ് സർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് തോട്ടുവ - കുറുപ്പന്തറ കല്ലറ റോഡിൻറെ റീ- ടാറിംഗ് ജോലികൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി
Follow us on :
Tags:
More in Related News
Please select your location.