Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2025 22:23 IST
Share News :
ഗുരുവായൂർ:ഗ്ളോബൽ എൻഎസ്എസ്സിൻ്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക പഠന പരമ്പരയുടെ ഭാഗമായി വില്വമംഗലം സ്വാമിയാർ രചിച്ച ശ്രീകൃഷകർണ്ണാമൃതം എന്ന പ്രശസ്ത ആദ്ധ്യാത്തിക സംസകൃത ഗ്രന്ഥത്തെ കുറിച്ചുള്ള പഠനം രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്ററുടെ നേതൃത്വത്തിൽ മമ്മിയൂർ സാന്ദീപനി മാതൃസദനത്തിൽ ആരംഭിച്ചു.ജിഎൻഎസ് പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ആദ്ധ്യാത്മിക സത്സംഗം പ്രശസ്ത കവിയും പണ്ഡിതനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.ജിഎൻഎസ്എസ് ഭാരവാഹികളായ കെ.മോഹനകൃഷ്ണൻ,കെ.ടി.ശിവരാമൻ നായർ,ശ്രീധരൻ കുന്നത്ത്,കെ.സി.ഭാസ്കരൻ നായർ,രാധാ ശിവരാമൻ,ബീനരാമചന്ദ്രൻ,ഗീത വിനോദ് തുടങ്ങിയവർ സത്സംഗത്തിന് നേതൃത്വം നല്ലി.ജിഎൻഎസ്എസ് ആദ്ധ്യാത്മിക പഠനത്തിൽ നേരത്തെ,ഭഗവത് ഗീത,ഹരിനാമകീർത്തനം,സൗന്ദര്യലഹരി,അദ്ധ്യാത്മ രാമായണം,ജ്ഞാനപ്പാന,തുടങ്ങിയ പുസ്തകങ്ങൾ പഠന വിഷയമാക്കിയിരുന്നു.എല്ലാ ബുധനാഴ്ചകളിലും മമ്മിയൂർ സാന്ദീപനി മാതൃസദനത്തിലെ അമ്മമാർക്കും മറ്റ് സജ്ജനങ്ങൾക്കുമായി പ്രശസ്ത കവിയും, പണ്ഡിതനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്ററുടെ നേതൃത്വത്തിലാണ് പഠന സത്സംഗം നടക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.