Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം കുന്നംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം കെ.ആർ.ഗ്രാൻഡ് റസിഡൻസിയിൽ വെച്ച് എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുളള ഏകദിന ബൂട്ട് ക്യാമ്പ് നടന്നു

15 Jul 2025 19:55 IST

MUKUNDAN

Share News :

കുന്നംകുളം:എസ്എൻഡിപി യോഗം കുന്നംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം കെ.ആർ.ഗ്രാൻഡ് റസിഡൻസിയിൽ വെച്ച് എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുളള ഏകദിന ബൂട്ട് ക്യാമ്പ് നടന്നു.കുട്ടികളുടെ ജീവിതം സ്വതന്ത്രവും സ്ട്രെസ് വിമുക്തവും,അതുവഴി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും, തങ്ങളുടെ അഭിരുചിക്കനുസരിച്ച് ഉന്നത കോഴ്സുകൾ തെരഞ്ഞെടുക്കാനും,മികച്ച വിജയം കൈവരിക്കുന്നതിനോടൊപ്പം ആധുനിക വിദ്യാഭ്യാസ രീതി പരിചയപ്പെടുത്തതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.അഡ്വ.പി.പി.പ്രണവ്(സുപ്രീം കോർട്ട് ഓഫ് 

ഇന്ത്യ) ഉദ്ഘാടനം ചെയ്തു.എസ്എൻഡിപി യോഗം കുന്നംകുളം യൂണിയൻ പ്രസിഡന്റ് കെ.എം.സുകുമാരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ.മോഹനൻ സ്വാഗതം പറഞ്ഞു.ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ,പ്രോഗ്രാം കൺവീനർ ഇ.വി.ശങ്കരനാരായണൻ,ഡയറക്ടർ ചന്ദ്രൻ കിളിയംപറമ്പിൽ,യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് പ്രമിത് ദേവദാസ്,വനിതാസംഘം പ്രസിഡന്റ് പത്മജ മോഹനൻ,എസ്എൻപിസി സെക്രട്ടറി എം.എസ്.പ്രകാശ്,ബാലജനയോഗം  ജോയിന്റ് സെക്രട്ടറി നിവേദ്യ എന്നിവർ സംസാരിച്ചു.വനിതാസംഘം സെക്രട്ടറി അനില സുനിൽ നന്ദി പറഞ്ഞു.പി.എ.ബഷീർ,എ.ഡി.ആന്റു,ഡോ.നഫില ഷെരീഫ,റിങ്കിറെ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്ത് ക്ലാസുകൾ നയിച്ചു.എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സമ്മാനദാനവും നടന്നു.   


Follow us on :

More in Related News