Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖയുടെ ഓണപ്പുടവ വിതരണവും,അനുമോദന ചടങ്ങും..

02 Sep 2025 18:48 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖ(നമ്പർ-1925)യുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഓണപ്പുടവ വിതരണവും,അനുമോദന ചടങ്ങും മണത്തല ബേബി റോഡ് ശ്രീഘണ്ടകർണ ക്ഷേത്രത്തിനടുത്തുള്ള മരണാനന്തര കമ്മിറ്റി ഹാളിൽ വെച്ച് നടന്നു.ഗുരുവായൂർ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം) അധ്യക്ഷത വഹിച്ചു.ശാഖയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളായ അത്തിക്കോട്ട് മാധവൻ,ഭാര്യ ദേവകി എന്നിവരെ ചടങ്ങിൽ ആദരിച്ചു.വനിതാ മൈക്രോഫിനാൻസ് യൂണിറ്റായ ഗുരുബ്രഹ്മ യൂണിറ്റ് അംഗങ്ങളെ മൊമെന്റോ നൽകി അനുമോദിച്ചു.മണത്തല ശാഖ സെക്രട്ടറി പി.സി.സുനിൽകുമാർ സ്വാഗതവും,എ.എം.സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു.ഭരണസമിതി ഭാരവാഹികളായ കൂർക്കപറമ്പിൽ മധുരാജ്,പനയ്ക്കൽ സുനിൽ,വനിതാ സംഘം ഭാരവാഹികളായ ഷീബ ജയപ്രകാശ്,നളിനി ശിവലിംഗദാസ്,സുനിത മണികണ്ഠൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.    


Follow us on :

More in Related News