Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ചാവക്കാട് മുനിസിപ്പൽ മേഖല നേതൃത്വ സംഗമം യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രന്റെ വസതിയിൽ ചേർന്നു

17 Aug 2025 21:08 IST

MUKUNDAN

Share News :

ചാവക്കാട്:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ചാവക്കാട് മുനിസിപ്പൽ മേഖല നേതൃത്വ സംഗമം യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രന്റെ വസതിയിൽ വെച്ച് നടന്നു.ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.എ.സജീവൻ അധ്യക്ഷത വഹിച്ചു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ(മണപ്പുറം) സ്വാഗതം ആശംസിച്ചു.ഡയറക്ടർ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ വനിതാസംഘം പ്രസിഡന്റ് രമണി ഷൺമുഖൻ,സെക്രട്ടറി ശൈലജകേശവൻ,പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷൺമുഖൻ,യൂണിയൻ കൗൺസിലർമാരായ കെ.കെ.പ്രധാൻ,കെ.കെ.രാജൻ,മണത്തല ശാഖ പ്രസിഡന്റ് എ.എസ്.വിജയൻ എന്നിവർ സംസാരിച്ചു.സെപ്തംബർ 7-ന് ശ്രീനാരായണ ഗുരുവിൻ്റെ 171-ാമത് ജയന്തി ശാഖകൾ കേന്ദ്രീകരിച്ച് ആഘോഷിക്കുവാനും,98-ാമത് സമാധിദിനാചരണം സെപ്തംബർ 17 മുതൽ 21 കൂടി ഗുരുവായൂർ യൂണിയൻ ഓഫീസിൽ വെച്ച് എല്ലാ ശാഖകളുടെയും ആഭിമുഖ്യത്തിൽ ഭക്ത്യാദരപൂർവ്വം ഭംഗിയായി നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു.മണത്തല ശാഖ സെക്രട്ടറി പി.സി.സുനിൽകുമാർ,ശാഖ പഞ്ചായത്ത് കമ്മിറ്റി മെമ്പർ അത്തിക്കോട്ട് മാധവൻ,കൂർക്കപറമ്പിൽ മധുരാജ്,പനയ്ക്കൽ സുനിൽ,അത്തിക്കോട്ട് സിദ്ധാർത്ഥൻ,ഹരീഷ് ചാണാശ്ശേരി,ഹനീഷ് കളത്തിൽ എന്നിവർ നേതൃത്വം നൽകി.ശാഖ വനിതാ സംഘം ഭാരവാഹികൾ,യൂത്ത് മൂവ് മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.   

Follow us on :

More in Related News