Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എംഎസ് എം ലൈബ്രറി ബാലകലോത്സവത്സവം പുരസ്കാരവിതരണം നാലിന്

02 Feb 2026 20:12 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: എസ്എംഎസ് എം ലൈബ്രറി ബാലകലോത്സവത്സവം പുരസ്കാരവിതരണം നാലിന്

എസ്എംഎസ് എം പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനുവരി 18 - ന്

നടന്ന 21 -ാം മത് 

ബാലകലോത്സവത്തിന്റെ പുരസ്കാരവിതരണം ഫെബ്രുവരി 4 ബുധനാഴ്ച അഞ്ചുമണിക്ക് ലൈബ്രറി ശതാബ്ദി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

 പ്രസിഡന്റ് ജി . പ്രകാശിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ ചെയർമാൻ ടോമി പുളിമാൻതുണ്ടം ഉദ്ഘാടനവും പുരസ്കാര വിതരണവും നിർവഹിക്കും.

 ബാല കലോത്സവത്തിൽ 25- സ്കൂളുകളിൽ നിന്ന് 600- ഓളം കുട്ടികൾ പങ്കെടുത്തു. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി കട്ടച്ചിറ മേരി മൗണ്ട് സ്കൂൾ ഒന്നാം സ്ഥാനവും സെൻറ് അലോഷ്യസ് എൽ പി സ്കൂൾ അതിരമ്പുഴ രണ്ടാം സ്ഥാനവുംകരസ്ഥമാക്കി. 

വിജയികൾക്ക് വിവിധ എൻഡോവ്മെന്റ് ക്യാഷ് അവാർഡുകൾ, സർട്ടിഫിക്കറ്റ്, മൊമെന്റോകൾ എന്നിവ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 പത്രസമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻറ് ജി. പ്രകാശ്, സെക്രട്ടറി അഡ്വക്കേറ്റ് പി. രാജീവ് ചിറയിൽ, കൺവീനർ ഡോ. രാകേഷ് പി. മൂസത് ,ജോയിന്റ് കൺവീനർ വി. എൻ .ശ്രീകുമാർ വലയിൽ. കമ്മറ്റി അംഗം പി.എസ്. രാധാകൃഷ്ണൻ നായർ ലൈബ്രറിയൻ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News