Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശിഹാബ് തങ്ങൾ സ്പർശം സെന്റർ അവാർഡും സ്കോളർഷിപ്പും വിതരണം ചെയ്തു; വിദ്യാർത്ഥികൾക്ക് പിന്തുണ ഉറപ്പുനൽകി ഫൈസൽ ബാബു എംഎൽഎ

14 Jun 2026 18:07 IST

NewsDelivery

Share News :

കോഴിക്കോട്: വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ 14 വർഷമായി ശ്രദ്ധേയ ഇടപെടലുകൾ നടത്തിവരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്പർശം എജുക്കേഷണൽ & ചാരിറ്റബിൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്, അവാർഡ് ദാനം, സ്കോളർഷിപ്പ് വിതരണം എന്നിവ സംഘടിപ്പിച്ചു.

പുതിയറയിലെ ഹോട്ടൽ കസബ ഇന്നിൽ നടന്ന പരിപാടി കോഴിക്കോട് സൗത്ത് എംഎൽഎ അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ സ്പർശം സെന്റർ വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും സമൂഹത്തിന് പ്രചോദനകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.


സിയസ്കോ ‘അഭയം’ പദ്ധതിയിൽ 27-ാം വീട്; ഫൈസൽ ബാബു എംഎൽഎ തറക്കല്ലിട്ടു

വിദ്യാർത്ഥികൾ ഇന്ന് പുതിയ കോഴ്സുകളിലേക്കും വൈവിധ്യമാർന്ന തൊഴിൽ മേഖലകളിലേക്കും കൂടുതൽ ആത്മവിശ്വാസത്തോടെ കടന്നുവരുന്നതായും, അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ രക്ഷിതാക്കളും സമൂഹവും കൈകോർക്കേണ്ടതുണ്ടെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ മുന്നേറ്റങ്ങൾക്ക് പിന്തുണ നൽകുന്നതിനും ജനപ്രതിനിധിയെന്ന നിലയിൽ എപ്പോഴും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചടങ്ങിൽ സി.എച്ച്. മുഹമ്മദ് കോയ സാഹിബ് മെമ്മോറിയൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനവും ഫൈസൽ ബാബു എംഎൽഎ നിർവഹിച്ചു. സ്പർശം സെന്റർ ചെയർമാൻ ആഷിക് ചെലവൂർ അധ്യക്ഷത വഹിച്ചു.

തുടർന്ന് പ്രമുഖ കരിയർ ട്രെയിനറും കോളമിസ്റ്റുമായ സുബൈർ കോണിക്കൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ പുതിയ അവസരങ്ങൾ, തുടർപഠന സാധ്യതകൾ, വ്യക്തിത്വ വികസനം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

പരിപാടിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു. സ്പർശം ജോയിന്റ് കൺവീനർ ഷൗക്കത്ത് ചക്കുംകടവ് സ്വാഗതം പറഞ്ഞു. ഫർഹാൻ സി.പിസുലൈമാൻ നടക്കാവ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്പർശം ഭാരവാഹികളായ പി.കെ. മുഹമ്മദ് ഫായിസ്ഹാഷിം ഇടിയങ്ങര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


കൊണ്ടോട്ടിയിൽ നടുറോഡിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി ; രക്ഷകരായി ബസ് ജീവനക്കാർ

അഡ്വ. എ. ശ്രീകലയെ കേരള ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചു

Follow us on :

More in Related News