Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 08:23 IST
Share News :
രാമനാട്ടുകര : ആറുവരിപ്പാതയിൽ അറപ്പുഴയിൽ നിർമിച്ച രണ്ടാമത്തെ പാലം ഗതാഗതത്തിന് തുറന്നുനൽകി. ഇതോടെ ഈ ഭാഗത്തുണ്ടായിരുന്ന ഗതാഗതക്കുരുക്കിന് അവസാനമായി. തിങ്കളാഴ്ച രാവിലെ 11-ഓടെയാണ് പാലം തുറന്നത്. രാമനാട്ടുകര ഭാഗത്തുനിന്ന് പന്തീരാങ്കാവ് ഭാഗത്തേക്കുപോകുന്ന വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുക. പന്തീരാങ്കാവ് ഭാഗത്തുനിന്ന് രാമനാട്ടുകര ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ രണ്ടുവരിയായി പഴയപാലത്തിലൂടെയും പോകും. 2022 ഒക്ടോബറിലാണ് രണ്ടാമത്തെ പാലത്തിന്റെ നിർമാണം അറപ്പുഴയിൽ തുടങ്ങിയത്. 30 മാസം വേണ്ടിവന്നു നിർമാണം പൂർത്തിയാക്കാൻ. 287 മീറ്റർ നീളമുള്ള പാലത്തിന് 9 തൂണുകളാണുള്ളത്. എട്ട് സ്പാനുകളും. ഇതോടെ രാമനാട്ടുകരയ്ക്കും വെങ്ങളത്തിനുമിടയിൽ ഇനി കോരപ്പുഴയിലെ പാലം മാത്രമാണ് നിർമാണം പൂർത്തിയാക്കാനുള്ളത്. അവസാനഘട്ട പണികൾ പൂർത്തിയാക്കി മേയ് അവസാനത്തോടെ കോരപ്പുഴയിലെ പാലവും തുറക്കും. അറപ്പുഴ, മാമ്പുഴ, കോരപ്പുഴ, പുറക്കാട്ടിരി എന്നിവിടങ്ങളിൽ ആറുവരിപ്പാതയ്ക്ക് ഓരോ പാലങ്ങൾ കൂടിയുണ്ട്. ഇവയുടെ നിർമാണപ്രവർത്തനം തുടങ്ങി. അറപ്പുഴയിലെ മൂന്നാമത്തെ പാലത്തിന്റെ നാല് തൂണുകളുടെ നിർമാണം പൂർത്തിയായി. കൂടത്തുംപാറയിൽ നിർമിക്കുന്ന ടോൾ ബൂത്തിന്റെ കെട്ടിടനിർമാണം പൂർത്തിയായി. കോൺക്രീറ്റ് ജോലികൾ ബാക്കിയാണ്.
Follow us on :
More in Related News
Please select your location.