Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 09:10 IST
Share News :
പാലക്കാട്: ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന് സന്ദീപ് വാര്യര്‍. തളി ക്ഷേത്രത്തില്‍ തീപിടുത്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്നും സന്ദീപ് ഓര്‍മിച്ചു. പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിര്‍ദേശ പ്രകാരമാണ്. അതുപോലെ തന്നെ മുന്‍ നിലപാടുകള്‍ ബിജെപിയുടെ ഭാ?ഗമായി നിന്നപ്പോള്‍ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. വ്യക്തി ജീവിതത്തില്‍ മത നിരപേക്ഷ നിലപാടുകളാണ് ഉയര്‍ത്തിപ്പിടിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനോട് ബഹുമാനമെന്നും സന്ദീപ് വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സന്ദീപ് വാര്യര്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശം ഒരു വിഭാഗത്തെ അപമാനിക്കുന്നതാണെന്നും സന്ദീപ് വിമര്‍ശിച്ചു. നിയമ നടപടി വരെ കൈക്കൊള്ളേണ്ട പൊളിറ്റിക്കലി തെറ്റായ പരാമര്‍ശമെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ മുസ്ലിം ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട് എത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കള്‍ സന്ദീപിനെ സ്വീകരിച്ചു. എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രദേശിക കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്.
മുസ്ലിം ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണെന്നായിരുന്നു പാണക്കാട്ടേക്കുള്ള യാത്രക്ക് മുന്നോടിയായി സന്ദീപിന്റെ പ്രതികരണം. പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിര്‍ദേശ പ്രകാരമാണ്. അതുപോലെ തന്നെ മുന്‍ നിലപാടുകള്‍ ബിജെപിയുടെ ഭാഗമായി നിന്നപ്പോള്‍ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. വ്യക്തി ജീവിതത്തില്‍ താന്‍ മത നിരപേക്ഷ നിലപാടുകളാണ് ഉയര്‍ത്തിപ്പിടിച്ചതെന്നും സന്ദീപ് പറയുന്നു.
കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യര്‍ പാണക്കാട്ടേക്ക് പോകുന്നതെന്ന് കെ സുധാകരനും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുന്നണിയില്‍ വരുമ്പോള്‍ മുസ്ലിം ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ട്. സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ദ്രോഹമാകുമോ എന്ന് പരിശോധിച്ചിരുന്നു. സന്ദീപ് വാര്യരുടെ വരവ് ഗുണമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ബിജെപിക്ക് അകത്ത് നിന്നുകൊണ്ട് ചെയതതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്. ബിജെപിക്ക് മുതല്‍ക്കൂട്ടായ ആളാണ് ഇന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. സന്ദീപിന് പിന്നാലെ കൂടുതല്‍ ആളുകള്‍ വരും. താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും ബിജെപിയില്‍ നിന്ന് ആളുകളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താനെന്നും സുധാകരന്‍ അവകാശപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.