Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജ്യത്തെ കോടിക്കണക്കിന് മൊബൈലുകളില്‍ ഒരേ സമയം അലര്‍ട്ട് ; രാജ്യത്ത് 'സചേത്' അടിയന്തര മുന്നറിയിപ്പ് സംവിധാനം നിലവില്‍

02 May 2026 15:32 IST

Jithu Vijay

Share News :

ന്യൂ ഡൽഹി : രാജ്യവ്യാപകമായി മൊബൈല്‍ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച്‌ കേന്ദ്ര സർക്കാർ. കോടികണക്കിന് മൊബൈലുകളില്‍ ഒരേ സമയം അലർട്ടുകള്‍ ലഭിച്ചു. മൊബൈല്‍ ഫോണില്‍ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത്.


ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രകൃതി ദുരന്തങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് അതിവേഗം മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനത്തിൻ്റെ ഭാഗമായിട്ടാണ് ട്രയല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.


കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ 'സി-ഡോട്ട്' വികസിപ്പിച്ചെടുത്ത അത്യാധുനിക പ്ലാറ്റ്‌ഫോമാണ് 'സചേത്'. ഇന്റർനാഷണല്‍ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ നിർദ്ദേശിച്ച കോമണ്‍ അലർട്ടിംഗ് പ്രോട്ടോക്കോള്‍' അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംവിധാനം ഇപ്പോള്‍ പ്രവർത്തനസജ്ജമാണ്. പ്രകൃതിക്ഷോഭങ്ങള്‍, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, ചുഴലിക്കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് തത്സമയം വിവരം നല്‍കാൻ ഇതിലൂടെ സാധിക്കും.


സാധാരണ എസ്‌എംഎസ് സന്ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ ഫോണ്‍ സൈലന്റ് മോഡിലോ 'ഡു നോട്ട് ഡിസ്റ്റർബ്' മോഡിലോ ആണെങ്കില്‍ പോലും, ഈ മുന്നറിയിപ്പ് എത്തുമ്പോള്‍ ഫോണ്‍ ഉച്ചത്തില്‍ ശബ്ദിക്കുകയും സ്ക്രീനില്‍ സന്ദേശം തെളിയുകയും ചെയ്യും. 19-ലേറെ ഇന്ത്യൻ ഭാഷകളില്‍ ഈ സന്ദേശങ്ങള്‍ ലഭ്യമാണ്. ഇതുവരെ വിവിധ ദുരന്തനിവാരണ അതോറിറ്റികള്‍ വഴി 1,340 കോടിയിലേറെ ജാഗ്രതാ സന്ദേശങ്ങള്‍ ഈ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.

Follow us on :

More in Related News