Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസികാരോഗ്യം: അവബോധ ക്ലാസ് സംഘടിപ്പിക്കാൻ ഒരുങ്ങി റൂവി മലയാളി അസോസിയേഷൻ

03 Feb 2026 00:23 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഇന്നത്തെ തലമുറ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ആവശ്യമായ മാനസിക ശക്തി കൈവശമില്ലാതെ, ചെറുതായ കാര്യങ്ങൾ പോലും വലിയ സമ്മർദ്ദങ്ങളായി മാറുന്ന സാഹചര്യം ദിനം പ്രതി വർധിച്ചുവരുന്നതായി സാമൂഹിക നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ഇതിനോടൊപ്പം, ചില സന്ദർഭങ്ങളിൽ രക്ഷിതാക്കളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുള്ള അതിരു കടന്ന അക്കാദമികവും സാമൂഹികവുമായ സമ്മർദ്ദങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ കൂടുതൽ ദുർബലമാക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു.

ഈ സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുകൊണ്ട്, കുട്ടികൾക്കും മാതാപിതാക്കൾക്കും ഏറെ പ്രയോജനകരമായ ഒരു മാനസികാരോഗ്യ അവബോധ ക്ലാസ് സംഘടിപ്പിക്കാൻ റൂവി മലയാളി അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.

2026 ഫെബ്രുവരി 4 ബുധനാഴ്ച്ച വൈകിട്ട് 7.30ന്, റൂവി സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.

പ്രമുഖ കുടുംബ മോട്ടിവേഷൻ സ്പീക്കർമാരായ നന്ദിനി നന്ദകുമാർ, അഡ്വ. മധുസൂദനൻ, അഡ്വ. ഇമാം ഖാൻ എന്നിവർ ക്ലാസുകൾ നയിക്കും.

ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളും മാതാപിതാക്കളും നേരിടുന്ന അനാവശ്യമായ മാനസിക സമ്മർദ്ദങ്ങൾ എങ്ങനെ തിരിച്ചറിയാം, അവയെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം, കുട്ടികളുമായും രക്ഷിതാക്കളുമായും തമ്മിൽ ആരോഗ്യകരവും വിശ്വാസപൂർണവുമായ ആശയവിനിമയം എങ്ങനെ വളർത്താം തുടങ്ങിയ വിഷയങ്ങളാണ് സെഷനിൽ വിശദമായി ചർച്ച ചെയ്യുന്നത്.

കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യമുള്ള ഈ അവബോധ ക്ലാസിൽ എല്ലാവരുടെയും സജീവ സാന്നിധ്യവും സഹകരണവും റൂവി മലയാളി അസോസിയേഷൻ സാദരം അഭ്യർത്ഥിച്ചു.

Follow us on :

More in Related News