Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2026 17:40 IST
Share News :
വൈക്കം: സമൂഹത്തിൽ രോഗങ്ങളാലും മറ്റും കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് സഹായം എത്തിക്കുന്ന റോട്ടറി ക്ലബ്ബിൻ്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനം ഏറെ മാതൃകാപരമാണെന്ന് കെ.ബിനിമോൻ എം എൽ എ അഭിപ്രായപ്പെട്ടു. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ കോസ്മോസും, പ്രധാനമന്ത്രി ദിവ്യക്ഷകേന്ദ്രം കോഴിക്കോടും സംയുക്തമായി മറവൻതുരുത്ത് , ചെമ്പ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ വയോജനങ്ങൾക്ക് വേണ്ടി നൽകിയ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുലശേഖരമംഗലം എസ് എൻ ഡി പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് ദീപക് കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു.
എറണാകുളം റോട്ടറി ഡിസ്ട്രിക്റ്റ് മുൻ ഗവർണ്ണർ പി.വേണുഗോപാല മേനോൻ മുഖ്യാഥിതിയായി. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ സണ്ണി, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, ധന്യാ സുനിൽ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം പോൾ തോമസ്, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ശ്രീകുമാർ പണിക്കർ, ജി.ഗോപകുമാർ, പ്രോജക്ട് മാനേജർ കെ.ജി ശ്രീജിത്ത് പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. റോട്ടറി ക്ലബ്ബ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുത്ത അർഹരായ 100 ഓളം പേർക്ക് 9 ലക്ഷം രൂപയോളം വിലമതിക്കുന്ന വീൽ ചെയർ, ശ്രവണസഹായി, ബെൽറ്റുകൾ തുടങ്ങി 300-ൽ പരം ഉപകരണങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്.
Follow us on :
Please select your location.