Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രിസാല സ്റ്റഡി സർക്കിൾ സൂർ സെക്ടറിന് പുതിയ നേതൃത്വം

12 Nov 2026 13:28 IST

ENLIGHT MEDIA OMAN

Share News :

സൂർ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൂർ സെക്ടറിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവംബർ 6-ന് സൂർ സൂഖിൽ നടന്ന സെന്റിനറി അസംബ്ലിയിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

44 രാജ്യങ്ങളിലായി ‘Be In Be More’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ തുടർച്ചയായാണ് ഒമാനിലെ വിവിധ മേഖലകളിൽ സെന്റിനറി അസംബ്ലികൾ സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ, സാംസ്കാരിക, വൈജ്ഞാനിക, സാമൂഹിക മേഖലകളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് സൂർ മേഖലയിലെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. യുവജനങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതിനും കമ്മിറ്റി മുൻഗണന നൽകും.

ഹാഫിള് തൗഫീഖ് അദനിയെ ചെയർമാനായും ഹാഫിള് സൽമാനുൽ ഫാരിസ് മഹ്‌ളരിയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അജ്മൽ സാബിത്ത്, ഉക്കാശ സഅദി, ഹാഫിള് സൈനുൽ ആബിദ് ഇർഫാനി, നൗഫൽ ഇസ്മാഈൽ, ഷഹ്സാദ് മുഹമ്മദലി, മുഹമ്മദ് സുഹൈൽ എന്നിവർ മറ്റ് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു.

ആർ.എസ്.സി നാഷനൽ സെക്രട്ടറിമാരായ ശുഹൈബ് അഹമ്മദ് മോങ്ങം, സമീർ ഹുമൈദി എന്നിവർ അസംബ്ലിയിൽ പങ്കെടുത്തു.

Follow us on :

More in Related News