Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏകതാ സോഹാറിന്റെ ‘ഹരിമുരളീരവം 2026’ സംഗീതനിശ ശ്രദ്ധേയമായി

11 Nov 2026 11:51 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: ഇന്ത്യൻ പുല്ലാങ്കുഴൽ സംഗീതത്തിന്റെ മാസ്മരികത സോഹാറിലെ സംഗീതാസ്വാദകർക്ക് പകർന്നുനൽകി ഏകതാ സോഹാറിന്റെ മൂന്നാമത് വാർഷികാഘോഷമായ ‘ഹരിമുരളീരവം 2026’ ശ്രദ്ധേയമായി. ഗ്രീൻ ഒയാസിസ് ഹോട്ടലിൽ സംഘടിപ്പിച്ച സംഗീതനിശയിൽ പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന് സദസ്സിന്റെ മനംകവർന്നു.

സോഹാറിലെ വിവിധ സമൂഹങ്ങളിലേക്ക് ഇന്ത്യൻ സംഗീതപാരമ്പര്യത്തിന്റെ സൗന്ദര്യവും പുല്ലാങ്കുഴലിന്റെ മാസ്മരികതയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രാജേഷ് ചേർത്തലയുടെയും സംഘത്തിന്റെയും സംഗീതാവിഷ്‌കാരം സദസ്സിന് വേറിട്ടൊരു സംഗീതാനുഭവമായി മാറി. സംഗീതത്തിന്റെ വിവിധ ഭാവങ്ങളും താളവൈവിധ്യങ്ങളും കോർത്തിണക്കിയ അവതരണം കാണികളിൽ ഏറെ ആവേശവും ആസ്വാദനവും സൃഷ്ടിച്ചു.

റോയൽ ആർമി ഓഫ് ഒമാൻ ഓഫീസേഴ്‌സ് ട്രെയിനിംഗ് സ്കൂൾ കമാൻഡർ കേണൽ റുകാൻ സുൽത്താൻ ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ വഹെബി മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ സഹം ഇന്ത്യൻ സ്കൂൾ പ്രധാനാധ്യാപിക സുചിത്ര സതീഷ്, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രതിനിധി ഗിരീഷ് ചോപ്ര, ഏഷ്യാ പ്ലേറ്റ് കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ പവി ഗോവിന്ദ്, ബി.കെ. ഇന്റർനാഷണൽ പ്രതിനിധി മുഹമ്മദ് ബിലാൽ, ഏകതാ മസ്കറ്റ് വൈസ് പ്രസിഡന്റ് മുരളീകൃഷ്ണൻ, ഏകതാ സോഹാർ രക്ഷാധികാരി സി.കെ. സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

പരിപാടിയുടെ ആരംഭത്തിൽ ഏകതാ ജനറൽ സെക്രട്ടറി ദിനേഷ് കുമാർ സ്വാഗതം ആശംസിച്ചു. ബിജു ബാലൻ നന്ദി രേഖപ്പെടുത്തി.

ഏകതാ സോഹാറിന്റെ മൂന്നാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹരിമുരളീരവം 2026’ ഇന്ത്യൻ സംഗീതപാരമ്പര്യത്തെ പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനും വിവിധ സമൂഹങ്ങൾക്കിടയിൽ സാംസ്കാരിക സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി മാറി.

റിപ്പോർട്ട്: റഫീഖ് പറമ്പത്ത്

Follow us on :

More in Related News