Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിക്കേറ്റ ഇന്ത്യൻ നാവികനെ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ

12 Nov 2026 20:41 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: ഇന്ത്യൻ കപ്പലായ എം.എസ്.വി ഖുബയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ നാവികനെ ഒമാനിലെ സോഹാർ ആശുപത്രിയിലെത്തി ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ സന്ദർശിച്ചു.

പരിക്കേറ്റ നാവികന്റെ ആരോഗ്യസ്ഥിതി അദ്ദേഹം നേരിട്ട് ചോദിച്ചറിഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളും ആരോഗ്യനില മെച്ചപ്പെടുന്നതിനുള്ള നടപടികളും സംബന്ധിച്ച് ആശുപത്രിയിലെ മെഡിക്കൽ സംഘവുമായി അദ്ദേഹം സംസാരിച്ചു. നാവികൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

പ്രതിസന്ധി നിറഞ്ഞ ഈ സാഹചര്യത്തിൽ ആക്രമണത്തിൽ ബാധിക്കപ്പെട്ട നാവികർക്കും അവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ എംബസിയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് അംബാസഡർ അറിയിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും തുടർന്നും ലഭ്യമാക്കാൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.

Follow us on :

More in Related News