Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2026 09:39 IST
Share News :
കോട്ടയം: ഗജറാണി ശ്രീവള്ളി ചരിഞ്ഞു. കോട്ടയം ചങ്ങനാശേരി പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആനയായിരുന്നു ഗജറാണി ശ്രീവള്ളി. 67 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി 11.20നാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വ്യാഴാഴ്ച കോടനാട് നടത്തും. ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഗുജറാത്തിലെ വനതാര ഡോക്ടർമാരുടെ സംഘത്തിൻ്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. 1976 ഒക്ടോബർ മാസത്തിലാണ് ശ്രീവള്ളിയെ ക്ഷേത്രത്തിൽ സമർപ്പിച്ചത്. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ എഴുന്നള്ളിയിട്ടുണ്ട്. പെരുന്ന ക്ഷേത്രത്തിലെത്തി 50 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിലാണ് അന്ത്യം സംഭവിച്ചത്.
Follow us on :
Tags:
More in Related News
Please select your location.