Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

11 Nov 2026 07:09 IST

ENLIGHT MEDIA OMAN

Share News :

സലാല: മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ വള്ളിക്കാവ് സ്വദേശി ബിജുഭവനിൽ ബിജു മാധവൻകുട്ടി (52)യെ സലാലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് ഭാര്യ വീട്ടിലെത്തി വാതിൽ തുറന്നുനോക്കിയതോടെയാണ് ബിജുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ബിജു. ഭാര്യ രഞ്ജിനിയും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഏക മകൾ നാട്ടിൽ ദന്തഡോക്ടറാണ്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റോയൽ ഒമാൻ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News