Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ആൾതാമസമില്ലാത്ത വീട് കുത്തിതുറന്ന് മോഷണം; കഴിഞ്ഞ പുലർച്ചെയാണ് സംഭവം.

12 Nov 2026 23:19 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ ആൾതാമസമില്ലാത്ത വീട് കുത്തിതുറന്ന് മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപം വാഴേപ്പറമ്പിൽ (ഓംകാരം) ശ്രീകുമാറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മധ്യപ്രദേശിലെ കോർബയിൽ കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന ഇദ്ദേഹവും കുടുംബവും ഇടയ്ക്ക് നാട്ടിലും അവിടെയുമായിട്ടാണ് താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്പാണ് മധ്യപ്രദേശിലേക്ക് ഇവർ പോയത്.

മുറ്റം അടിച്ച് വൃത്തിയാക്കാൻ ഏൽപ്പിച്ചിരുന്ന സമീപവാസിയായ വയോധിക രാവിലെ എത്തിയപ്പോളാണ് വീടിൻ്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് സമീപത്തുള്ള ഇവരുടെ ബന്ധുവിനെ വിവരം അറിയിക്കുകയും ഇവർ എത്തിയാണ് മോഷണവിവരം അറിഞ്ഞതും. വാതിൽ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ട്ടാക്കൾ ഇരുനില വീടിൻ്റെ മുറികളിലെ അലമാരകളും മറ്റും കുത്തിതുറന്ന് അതിലെ വസ്ത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ മുറികളിൽ വാരിവലിച്ചിട്ട നിലയിലാണ്. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ആഭരണവും പണവും മറ്റും ഉണ്ടായിരുന്നില്ലെന്നും വീട്ട് ഉപകരണങ്ങൾ മാത്രമാണ്‌ ഉണ്ടായിരുന്നതെന്നും അവ അപഹരിക്കപ്പെട്ടോ എന്ന് വീട്ടുകാർ എത്തി പരിശോധിച്ചാലെ അറിയാൻ കഴിയുകയുള്ളുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.

Follow us on :

More in Related News