Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 23:07 IST
Share News :
കടുത്തുരുത്തി : കല്ലറ
നീണ്ടൂർ പുഞ്ചവയൽ കാറ്റിന് സമീപം നിയന്ത്രണം വിട്ട ഇരുചക്ര വാഹനം മൈൽ കുറ്റിയിൽ ഇടിച്ച് മറിഞ്ഞ് റിട്ട. എസ് ഐ മരിച്ചു.കല്ലറ പെരുന്തുരുത്ത് ഇല്ലത്തുതാഴത്ത്(പുത്തൻ കാലായിൽ) പി കെ ശശിധരൻ(64) ആണ് മരിച്ചത്. വെള്ളി പകൽ 2.30 ന് ആയിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്ക് വരികയായിരുന്ന ശശിധരൻ സഞ്ചരിച്ച ബൈക്ക് നീണ്ടൂർ പ്രാലേൽ പാലം കഴിഞ്ഞുള്ള വളവിൽ വച്ച് നിയന്ത്രണം വിടുകയും മൈൽ കുറ്റിയിൽ ഇടിച്ച് പാടത്തേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശിധരനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ശനി പകൽ 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര.മക്കൾ: മിഥുൻ (കേരള പോലീസ്),അഥിൻ. മരുമക്കൾ:ശ്രുതി, രാഖി.
Follow us on :
Tags:
More in Related News
Please select your location.