Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലി ജി.എല്‍.പി സ്‌കൂളിലെ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു

20 Jun 2025 08:31 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കോടാലി ജി.എല്‍.പി സ്‌കൂളിലെ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു


കോടാലി: ജി.എല്‍.പി സ്‌കൂളില്‍ വായനാദിനാചരണത്തിന്‍െ ഭാഗമായി ഭാഷ ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, നവീകരിച്ച ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം നടന്നു. എഴുത്തുകാരന്‍ പ്രകാശന്‍ ഇഞ്ചക്കുണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. എം.പി.ടി.എ പ്രസിഡന്‍ര് രേഖാനന്ദന്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ഷീല, സീനിയര്‍ അധ്യാപിക കെ.പി.രജനി , എം.പി.ടി.എ അംഗം രേഷ്മ, പ്രോഗ്രാം കണ്‍വീനര്‍ ആഷ എന്നിവര്‍ സംസാരിച്ചു. വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ പ്രത്യേക പതിപ്പ് പ്രകാശന്‍ ഇഞ്ചക്കുണ്ട് പ്രകാശനം ചെയ്തു.

വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പുസ്തക പൂത്താലവും വിജ്ഞാന കൈത്തിരിയും വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. വായനാദിന പ്രസംഗം, പുസ്തക പരിചയം, ഗാനങ്ങള്‍ എന്നിവയും ഉണ്ടായി.


Follow us on :

More in Related News