Tue Dec 12, 2023 10:56 PM 1ST

Location  

Sign In

118 തവണ രക്തദാനം നടത്തിയ ജോയ് കാവുങ്ങലിന് ആദരം

20 Jun 2025 08:26 IST

Kodakareeyam Reporter

Share News :

118 തവണ രക്തദാനം നടത്തിയ ജോയ് കാവുങ്ങലിന് ആദരം 

118 തവണ രക്തദാനം നടത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ വെള്ളിക്കുളങ്ങര സ്വദേശി ജോയ് കാവുങ്ങലിനെ കൊടകര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എന്‍എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ആദരണചടങ്ങ് ഉദ്ഘാടനം ചെയ്തു. വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാല പ്രസിഡന്റ് ഇ.എച്ച്. സഹീര്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.എസ്.വിദ്യാധരന്‍, എന്‍എസ്എസ്് പ്രോഗ്രാം ഓഫീസര്‍ ടി.ജെ. ബേബി, കെ.വി.ഷാജു, എന്‍എസ്.എസ് ലീഡര്‍ പി.ആര്‍.അദിഷാ എന്നിവര്‍ സംസാരിച്ചു

Follow us on :

More in Related News