Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2025 21:29 IST
Share News :
കടുത്തുരുത്തി: കോതനല്ലൂർ വി.കന്തീശങ്ങളുടെ ഫൊറോനാ പള്ളിയിൽ ഇന്ന് ഇരട്ട പുണ്യവാന്മാരുടെ തിരുനാൾ ദിനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുത്തത് 382 ജോഡി ഇരട്ടകൾ. 84 ദിവസം പ്രായമുള്ള, കാണക്കാരി പെരുമലമുകളേൽ ഇസബെല്ല ആൽബിനും ഏദൻ ആൽബിനും മുതൽ 77 വയസ് പ്രായമുള്ള, അതിരമ്പുഴ തെക്കേടത്ത് അന്നമ്മ ജോസഫും സഹോദരി കടപ്ലാമാറ്റം രണ്ടാണിക്കൽ റോസമ്മ മാത്യുവും വരെ വിവിധ പ്രായക്കാർ പങ്കെടുത്ത സംഗമത്തിൽ ആറു ജോഡി ഇരട്ട വൈദികരും മൂന്നു ജോഡി കന്യാസ്ത്രീകളും ഉണ്ടായിരുന്നു. കൂടാതെ, ഇരട്ടകളെ വിവാഹം ചെയ്ത ഇരട്ടകളും ഇരട്ട ദമ്പതികൾക്ക് ഉണ്ടായ ഇരട്ട കുട്ടികളും ഒരു വീട്ടിൽ ജനിച്ച രണ്ടു ജോഡി ഇരട്ടകളും ഒരു വയസ്സിൽ താഴെ പ്രായമുള്ള 18 ജോഡി ഇരട്ടകളും കൗതുകമായി. സംഗമത്തിന്റെ തുടക്കം മുതൽ 93 വയസ് വരെ തുടർച്ചയായി പങ്കെടുത്തു പ്രായമേറിയ ഇരട്ടകളുടെ റിക്കാർഡ് കാത്ത ഇരട്ട പിതാക്കന്മാരായ ഗർവാസീസിന്റെയും പ്രോത്താസീസിന്റെയും അഭാവം സ്വകാര്യ ദു :ഖമായി അവശേഷിച്ചു.
Follow us on :
Tags:
More in Related News
Please select your location.