Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 09:59 IST
Share News :
കൊണ്ടോട്ടി: മേലങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടി പോലീസുകാർ വായനാദിനത്തിൽ എസ് പി സി ലൈബ്രറിയിലേക്ക് പുസ്തക ശേഖരണം നടത്തിയത് ശ്രദ്ധേയമായി.
എസ് പി സി കേഡറ്റുകൾക്ക് പുറമേ മറ്റു വിദ്യാർത്ഥികളിൽ നിന്നുമായി പുസ്തകങ്ങൾ ശേഖരിച്ചാണ് ലൈബ്രറിക്ക് തുടക്കം കുറിക്കുന്നത്.
ജന്മദിനത്തിൽ ഓരോ കുട്ടിയും പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് നൽകും .
ഒഴിവ് വേളകളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ വായനയ്ക്ക് ലഭ്യമാക്കും.
സ്കൂൾ പ്രധാനാധ്യാപിക സുധ എം.കെ ഉദ്ഘാടനം നിർവഹിച്ചു.
സീനിയർ കേഡറ്റുകളായ റഷ സൈൻ, റിസ ഓടക്കൽ, സിയ വി , കൃതിക , ശിവന്യ , നിദാ ഫാത്തിമ, മുഹമ്മദ് റിഷാൻ, മുഹമ്മദ് അസ് ലൻ, മുഹമ്മദ് നിഹാൽ , അഫ്നാൻ , റയ്യാൻ ഇ കെ , അൽ അമീൻ എന്നിവർ നേതൃത്വം നൽകി.
എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മുഹമ്മദ് ഷാജഹാൻ . കെ , ശ്രീജ, അജിത തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.