Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തകങ്ങൾക്കായി ഒരു വാർത്താ സമ്മേളനം

20 Jun 2025 09:52 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര:വായന ദിനത്തിൽ 

പുസ്തക വാർത്താ സമ്മേളനം എന്ന വ്യത്യസ്ത പരിപാടി സംഘടിപ്പിച്ച് പേരാമ്പ്ര ഹൈസ്കൂൾ

ലൈബ്രറി.ആൻ ഫ്രാങ്കിൻ്റെ ഡയറി

കുറിപ്പുകൾ എന്നപുസ്തകമാണ് 13 വിദ്യാർത്ഥികൾ ചേർന്ന്

വാർത്താ സമ്മേളനത്തി

ൻ്റെ രൂപത്തിൽ അവതരിപ്പിച്ചത്.

വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതിനും യുദ്ധവിരുദ്ധ

സന്ദേശം വിദ്യാർത്ഥികളിലേക്ക് 

പകരുന്നതിനും വേണ്ടിയായിരുന്നു 

പുസ്തക വാർത്താ സമ്മേളനം സംഘടിപ്പിച്ചത്.


നിരവധി അധ്യാപകരും

വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടി പ്രധാന അധ്യാപകൻ 

സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി ചാർജുള്ള അധ്യാപിക

ഭാഷ മമ്മു,

അധ്യാപകരായ വി.ബി. രാജേഷ്, ചിത്ര രാജൻ എന്നിവർ സംസാരിച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥിയായ മാധുരി മോഡറേറ്ററായ സംവാദത്തിൽ നൈസ മറിയം, ഫൈഹ സാജിദ്,നേഹ,

ഫരിസ്ത മറിയം, അമൃത വർഷിണി, വൈഗ നദേഷ്, മൻഹ, ആലിയ, അനുപ്രിയ, ദേവാംഗന,വേദ

എന്നീ വിദ്യാർത്ഥികൾ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News