Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 09:45 IST
Share News :
'പേരാമ്പ്ര :വായനാ ദിനത്തിൽ കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച അക്ഷര സ്മൃതി പദ്ധതിയുടെ ഭാഗമായി പി.എച്ച്. അബ്ദുള്ള മാസ്റ്ററുടെ ഓർമ പുസ്തകം ‘സഹനം വഴി ഇരുട്ടകറ്റിയ ഒരാൾ ’ എന്ന പുസ്തകം പേരാമ്പ്ര പബ്ലിക് ലൈബ്രറി യിൽ മാപ്പിളകലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ
കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ യുവ കവയിത്രി സൗദ റഷീദ് ലൈബ്രറേറിയൻ എ സുനിതയ്ക്ക് പുസ്തകം കൈമാറി പ്രകാശനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് സുലൈമാൻ മണ്ണാറത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടി വി. എം. അഷ്റഫ് മാസ്റ്റർ, ചാപ്റ്റർ പ്രസിഡണ്ട് കെ.കെ. അബൂബക്കർ മാസ്റ്റർ, എൻ.കെ. മുസ്ഥഫ,മജീദ് ഡീലക്സ്, കെ.ടി. കെ. റഷീദ്, എൻ.കെ. കുഞ്ഞിമുഹമ്മദ്,
നൗഫൽപേരാമ്പ്ര,നൗഷാദ് വെള്ളിയൂർ,പി.പി.ആലിക്കുട്ടി, രാജീവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.