Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2026 21:06 IST
Share News :
ഗുരുവായൂർ:43 മഹായാഗങ്ങളുടെ ആചാര്യൻ പൂജനീയ ഋഷീശ്വർ നരേന്ദ്രൻ ജിക്ക് പൂർണ്ണകുംഭത്തോടെ,ജനനി അംഗങ്ങളുടെ അഷ്ടപദിയുടേയും താലപ്പൊലിയോടേയും സ്വീകരണo നൽകി.ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഋഷീദേവ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സംസ്ഥാന തല ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരകളുടെ ഉദ്ഘാടനം നഗരസഭ ഫെസിലിറ്റേഷൻ സെന്ററിൽ വെച്ച് നടന്നു."പുനർജ്ജൻമവും കർമ്മദോഷവും" എന്ന വിഷയത്തിൽ ആചാര്യ ഋഷീശ്വർ നരേന്ദർജി ആദ്ധ്യാത്മിക പ്രഭാഷണം നടത്തി.പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകയും,കോളേജ് അദ്ധ്യാപികയുo ഋഷിദേവ് ഫൗണ്ടേഷൻ ട്യൂട്ടർ കൂടിയായ രേണുകബാബു എറണാകുളം ആശംസ പ്രസംഗം നടത്തി.ഋ ഷിദേവ് ഫൗണ്ടേഷൻ സെക്രട്ടറി ബാബു കേശവൻ ആമുഖഭാഷണം നടത്തി.സമ്മേളനത്തിൽ കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർ അനുഗ്രഹപ്രഭാഷണം നടത്തിയ ചടങ്ങിൽ ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി..സജിത വേണുഗോപാൽ ചടങ്ങിൽ സംസാരിച്ചു.ധർമ്മപ്രചാരകനും ആത്മീയ പരിഷ്കർത്താവുo 43 ഭൈഷജ്യ മഹായാഗങ്ങളുടെ ആചാര്യനും കൂടിയായ ഗുരുജി ഋഷീശ്വർ ഹരീന്ദ്രൻജി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ആദ്ധ്യാത്മിക പ്രഭാഷണം നടത്തുകയും ചെയ്തു.ജിഎൻഎസ്എസ് ജനറൽ സെക്രട്ടറി മധു.കെ.നായർ,ട്രഷറർ കെ.മോഹനകൃഷ്ണൻ,സെക്രട്ടറി കെ.രവീന്ദ്രനാഥൻ നായർ, കെ. ടി. ശിവരാമൻ നായർ, സെക്രട്ടറി ശ്രീകുമാർ. പി. നായർ,ശ്രീധരൻ കുന്നത്ത്,വിനോദ് പുന്ന,ജനനി ഭാരവാഹികളായ സരസ്വതി വിജയൻ ബീന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.