Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 23:08 IST
Share News :
മോങ്ങം: ദേശീയ വായനാദിനത്തോടനുബന്ധിച്ച് അൻവാറുൽ ഇസ്‌ലാം വിമൻസ് അറബിക് കോളേജ് അറബിക് ക്ലബ്ബും ദാറുൽ ഹിക്മ ലൈബ്രറിയും റിസർച്ച് ഫോറവും വിവിധ പരിപാടികൾ
സംഘടിപ്പിച്ചു.
ഗവേഷക വിദ്യാർത്ഥികൾക്കായി നടത്തിയ കൊളോക്കിയം എഴുത്തുകാരൻ ഡോ. മിഷൽ സലീം ഉദ്ഘാടനം ചെയ്തു, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ ജാഫർ.എം അധ്യക്ഷത വഹിച്ചു. പുളിക്കൽ മദീനത്തുൽ ഉലൂം ലൈബ്രേറിയൻ റഹീബ് ടി മുഖ്യാതിഥിയായി.
അറബിക് വിഭാഗം തലവൻ ഡോ. മുഹമ്മദ് ഷെരീഫ് കോപിലാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രൊഫ.റസീന ടി, സുഹ്ഫി ഇംറാൻ തലാപ്പിൽ, ഷഹന സി.പി, ഡോ.ശാഹുൽ ഹമീദ് എം.എം എന്നിവർ സംസാരിച്ചു.
ഗവേഷകരായ ഷമീല കെ.പി, ഫാത്തിമ ഫഹ്‌മി, മുർഷിദ കെ,
മഹ്ബൂബ കപ്രക്കാടൻ, ആസിയ ഹംദ, റൈഹാനത്ത് വി.കെ. തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോളേജ് ലൈബ്രേറിയൻ സറീന കെ.ടി, അറബിക് ക്ലബ്ബ് കോർഡിനേറ്റർ ബിഷനീൻ ഹുദ എന്നിവർ നേതൃത്വം നൽകി.
വായനാ മൽസരത്തിൽ സൻഹ സി.പി ( പ്രിലിമിനറി),
ഫാമിദ സി.എം ( ബിരുദ വിഭാഗം),അദീബ എം (ബിരുദാനന്തര വിഭാഗം) തുടങ്ങിയവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
Follow us on :
Tags:
More in Related News
Please select your location.