Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2025 18:30 IST
Share News :
ചാവക്കാട്:രാഷ്ട്രീയ സ്വയംസേവക സംഘം മണത്തല മണ്ഡലം വിജയദശമി മഹോത്സവം പദസഞ്ചലനം തിരുവത്ര കുഞ്ചേരി നാഗരിക്കാവ് ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച് മണത്തലയിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുപരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഗുരുവായൂർ ഖണ്ട് സേവാ പ്രമുഖ് കെ.എ.ബിജു സ്വാഗതം പറഞ്ഞു.തുടർന്ന് രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ എന്ന പുസ്തകത്തിൻറെ ആദ്യ പതിപ്പ് രാഷ്ട്രീയ സ്വയംസേവ സംഘം ഉത്തരകേരള പ്രാന്തിയ ഗ്രാമവികാസ് സംയോജക് എൻ.കെ.ബാലകൃഷ്ണൻ മാസ്റ്ററിൽ നിന്നും ആചാരി തിരുവത്ര(മോഹൻദാസ്) ഏറ്റുവാങ്ങി.കേസരി പ്രചരണത്തിന്റെ ഭാഗമായി എൻ.കെ.ബാലകൃഷ്ണൻ മാസ്റ്ററിൽ നിന്നും കെ.എസ്.സിദ്ധാർത്ഥൻ ആദ്യ വരിസംഖ്യ അടച്ച് റസീദ് കൈപ്പറ്റി.റിട്ടയേർഡ് അസിസ്റ്റൻറ് ഓഡിറ്റർ ഓഫീസർ എൻ.എസ്.സോമസുന്ദരൻ മുഖ്യാതിഥിയായി.രാഷ്ട്രീയ സ്വയംസേവക സംഘം ഗുരുവായൂർ ഖണ്ട് കാര്യവാഹ് സി.കെ.മനോജ് അധ്യക്ഷത വഹിച്ചു.എൻ.കെ.ബാലകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പൊതുപരിപാടിയിൽ 250 പൂർണ്ണ ഗണവേഷം അണിഞ്ഞ സ്വയംസേവകർ ഉൾപ്പടെ 500 ഓളം പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.