Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഖ​ത്ത​ർ അ​മീ​ർ ഹിസ് ഹൈനസ് ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി തിങ്കളാഴ്ച ന്യൂഡൽഹിയിൽ എത്തി.

17 Feb 2025 22:58 IST

ISMAYIL THENINGAL

Share News :

ദോഹ : രണ്ടു ദിവസത്തെ ഇന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഖ​ത്ത​ർ അ​മീ​ർ ഹിസ് ഹൈനസ് ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി തിങ്കളാഴ്ച ന്യൂഡൽഹിയിൽ എത്തി. ഹിസ് ഹൈനസ് അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ, ന്യൂഡൽഹിയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസൻ അൽ ജാബർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഖത്തർ എംബസി ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് സ​ന്ദ​ർ​ശ​നം.


മ​ന്ത്രി​മാ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഉ​ന്ന​ത​ത​ല സം​ഘം അ​മീ​റി​നൊ​പ്പ​മു​ണ്ട്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഖ​ത്ത​ർ അ​മീ​റി​ന്റെ ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. 2015ൽ ​ആ​യി​രു​ന്നു ആ​ദ്യ​സ​ന്ദ​ർ​ശ​നം. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പം ഉണ്ട്.


ചൊ​വ്വാ​ഴ്ച രാ​വി​ലെ രാ​ഷ്ട്ര​പ​തി ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ഖ​ത്ത​ർ അ​മീ​റി​ന് ആ​ചാ​ര​പ​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യി ചർച്ച ന​ട​ത്തും. വ്യാ​പാ​രം, നി​ക്ഷേ​പം, ഊ​ർ​ജം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് സ​ന്ദ​ർ​ശ​നം. 


Follow us on :

More in Related News