Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ പോസ്റ്റർ മത്സരം നടത്തി പുളിക്കൽ എ എം എം ഹൈസ്ക്കൂൾ

26 Jun 2025 22:04 IST

Saifuddin Rocky

Share News :


പുളിക്കൽ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പുളിക്കൽ എ എം എം ഹൈസ്ക്കൂളിൻ്റെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ ലഹരിവിരുദ്ധ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. ലഹരിയുടെ കെടുതികളെക്കുറിച്ചും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയത്.


ക്ലബ് ഭാരവാഹികളായ വാഹിദ് കെ , ജുനൈദ് എം വി , റിൻഷാദ് കെ. പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലഹരിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുളള കൂട്ടായ പരിശ്രമം ഉണ്ടാവണം എന്ന ബോധ്യം വിദ്യാർത്ഥികളിൽ എത്തിക്കുകയാണ് ഇത്തരം മത്സരങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന് അധ്യാപകർ പറഞ്ഞു.

Follow us on :

More in Related News