Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2025 17:03 IST
Share News :
വൈക്കം: സാംക്രമികരോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ വെച്ചൂർ പഞ്ചായത്തിലെ 5200 കുടുംബങ്ങളിൽ ഒരാഴ്ചക്കാലം അപരാജിത ധൂപ ചൂർണം പുകയ്ക്കും. ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ അന്തരീക്ഷത്തിലെ ബാക്‌ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്‌മജീവികളുടെ സാന്ദ്രത അത്ഭുതകരമായി കുറയ്ക്കുവാൻ അപരാജിത ധൂപ ചൂർണ്ണം പുകയ്ക്കുന്നതിലൂടെ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ അപരാജിത ധൂപ ചൂർണം കുടുംബങ്ങൾക്ക് നൽകിവരുന്നുണ്ട്. ഡെങ്കിപ്പനി തുടങ്ങിയ പകർച്ച വ്യാധികൾ പടരുന്ന മഴക്കാലത്ത് കൊതുകുകളെ തുരത്തുന്നതിനും
അപരാജിത ധൂപ ചൂർണ്ണം പുകയ്ക്കാം.
മൺപാത്രത്തിലോ ചിരട്ടയിലോ കനലിട്ട് വെളുത്തുള്ളി, മഞ്ഞൾ, കടുക്, കുന്തിരിക്കം, വേപ്പ് ഇവ ലഭ്യതയനുസരിച്ച് ചൂർണ്ണത്തിൻ്റെ കൂടെ പുകയ്ക്കാവുന്നതാണ്. വീടിൻ്റെ പരിസരത്തും, ചെടികൾക്കിടയിലും, കന്നുകാലി കൂടുകളിലും പുകയ്ക്കാം. അപരാജിത ധൂപചൂർണ്ണം പുകയ്ക്കുന്ന ധൂപ സന്ധ്യ പദ്ധതിയുടെ വെച്ചൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ.മണിലാൽ, ഡോ.
നീലിമ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജു , സ്വപ്ന മനോജ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.