Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2025 19:32 IST
Share News :
തലയോലപ്പറമ്പ്: പൊതി തൃക്കരായിക്കുളം മഹാദേവ ക്ഷേത്രത്തിൽ തിങ്കളാഴ്ച നടന്ന ബിംബ പ്രതിഷ്ഠ ചടങ്ങ് ഭക്തി സാന്ദ്രമായി.
രാവിലെ പീഠ പ്രതിഷ്ഠക്ക് ശേഷം ജീവകലശാദികൾ തിരികെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. താന്ത്രിക പ്രദാനമായ ചടങ്ങുകളോടെ രാവിലെ 10.30നും 12.15നും ഇടയിലാണ് ബിംബ പ്രതിഷ്ഠ ചടങ്ങ് നടന്നത്. ശിവ മന്ത്രങ്ങൾ ഉരുവിട്ട് നൂറ് കണക്കിന് ഭക്തജനങ്ങൾ ഭക്തിനിർഭരമായ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. തന്ത്രി മനയത്താറ്റ്മന ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. പുനരുദ്ധാരണ സമിതി പ്രസിഡന്റ് പി.വി.സുരേന്ദ്രൻ, കൺവീനർ എസ്.എൻ.സുരേഷ് സംക്രമത്ത്, ട്രഷറർ ജി.എസ്.വേണുഗോപാൽ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, പുനരുദ്ധാരണ സമിതി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വൈകിട്ട് 5.30 ന് വലിയ ബലിക്കല്ല് അധിവാസം നടന്നു.
ബിംബ പ്രതിഷ്ഠയ്ക്കു ശേഷം അടയ്ക്കുന്ന ശ്രീകോവിൽ 13 ന് രാവിലെ 5.30ന് തുറക്കും. തുടർന്ന് വിവിധ കലശാഭിഷേകങ്ങൾ നടത്തും. ബിംബപ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് ഉച്ചയ്ക്ക് നടന്ന പ്രസാദ ഊട്ടിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.