Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതി തൃക്കരായിക്കുളം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി; 30 ന് ആറാട്ടോടെ സമാപിക്കും.

25 Jan 2026 20:34 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പൊതി തൃക്കരായിക്കുളം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.ഞായറാഴ്ച വൈകിട്ട് 7ന്

തന്ത്രി മുഖ്യൻ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ, മനയത്താറ്റില്ലത്ത് കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.വി.സുരേന്ദ്രൻ, സെക്രട്ടറി പി.എസ്. സോമരാജൻ ശാരദാലയം, ജി.എസ് വേണുഗോപാൽ, എസ്.എൻ സുരേഷ്, രമേശൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

26 ന് രാവിലെ 7‌ന് കലശാഭിഷേകം, 11ന് ശ്രീഭൂതബലി, 12ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് തിരുവാതിരക്കളി, 7.30ന് ഗർബ ഡാൻസ്. 27ന് വൈകിട്ട് 6.45ന് ദേവീ യോഗീശ്വര പൂജ, 7ന് ഭരതനാട്യ കച്ചേരി. 28ന് രാവിലെ 10ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം, പുഷ്പാലങ്കാരം, 1.30ന് പ്രസാദമൂട്ട്. വൈകിട്ട് 7ന് സംഗീതാർച്ചന. 29ന് രാവിലെ 7.15ന് മനയത്താറ്റില്ലത്തേക്ക് എഴുന്നള്ളിപ്പ് ഇറക്കിപ്പൂജ, 12ന് പ്രസാദമുട്ട്, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 7ന് സംഗീതക്കച്ചേ രി, 30ന് രാവിലെ 9ന് ഉപദേവതമാർക്ക് ഒറ്റക്കലശം, വൈകിട്ട് 6ന് ആറാട്ട്, 8ന് എതിരേൽപ്, മേജർ സെറ്റ് പഞ്ചവാദ്യം എന്നിവയോടെ തിരുവുത്സവം സമാപിക്കും.






Follow us on :

More in Related News