Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ

25 Jan 2026 07:23 IST

enlight media

Share News :

പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ കൈ കുഞ്ഞിനെ ഉപേക്ഷിച്ചനില്ലയിൽ കണ്ടെത്തി. തിരുവല്ല കുറ്റൂർ റെയിൽവേ ക്രോസിന് സമീപം വീടിനോട് ചേർന്ന ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കടയുടമ ജയരാജൻ രാവിലെ ചായക്കട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ജയരാജൻ സമീപവാസികളെ വിവരമറിയിക്കുകയും തിരുവല്ല പൊലീസ് എത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


ജനിച്ച് ദിവസങ്ങൾമാത്രം പ്രായമായ ആൺ കുഞ്ഞാണിത്.ജയരാജന്റെ കടയുടെ അകത്ത് തണുത്ത വിറച്ച നിലയിലായിരുന്നു കുഞ്ഞിനെ കണ്ടത്. പുലർച്ചെ കടയിൽ ലൈറ്റ് ഇട്ടപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻതന്നെ പൊലീസിനെ വിവരം അറിയിച്ചെന്നും ജയരാജന്റെ ഭാര്യ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. പ്രദേശത്ത് ഇന്ന് പുലർച്ചെ ബൈക്കുകൾ വന്നുപോയതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയവരാണോ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് എന്ന അന്വേഷണത്തിലാണ് പൊലീസ്.

Follow us on :

More in Related News