Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2026 08:52 IST
Share News :
ചെമ്മാട് കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക ഐക്യത്തിന് വിഘാതമാകുന്ന പ്രവർത്തനങ്ങളിൽ നിന്നും എല്ലാവരും വിട്ടു നിൽക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ ലീഡേഴ്സ് ഓറിയന്റേഷൻ ആവശ്യപ്പെട്ടു
സാമുധായിക ധ്രുവീകരണത്തിന് ആക്കം പ്രസ്താവനകളും, സമീപനങ്ങളും ആവർത്തിച്ച് വരുന്നത് ആശങ്കാജനകമാണ്.
ഇന്ത്യൻ മതനിരപേക്ഷ മൂല്യങ്ങളുടെ സംരക്ഷണത്തിനായി എല്ലാവരും യോജിച്ച പ്രവർത്തനങ്ങളിൽ ഏർപ്പെടണം.
വർഗീയത വളർത്തുന്ന പ്രസ്താവന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം
തലപ്പാറയിൽ വച്ച് നടന്ന ജില്ലാ ക്യാമ്പ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹനീഫ ഓടക്കൽ അധ്യക്ഷത വഹിച്ചു
സംസ്ഥാന സെക്രട്ടറി ഡോ. സി എം ഷാനവാസ് സുല്ലമി, അബ്ദുൽ മാലിക്ക് സലഫി, ജില്ലാ സെക്രട്ടറി യു മുഹമ്മദ് മദനി ബഷീർ കടേങ്ങൽ, മുജീബ് മദനി ഒട്ടുമ്മൽ, ഒ ഉമ്മറുൽ ഫാറൂഖ്, തിരൂരങ്ങാടി, അസ്‌ലം ബുഖാരി, ഹമിദ് എം സി സി, അബ്ദുൽ കരീം മാസ്റ്റർ പറപ്പൂർ എന്നിവർ വിവിധ സെക്ഷനുകളിൽ സംസാരിച്ചു.. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.