Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾക്കും, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർക്കും , ആരോഗ്യ പ്രവർത്തകർക്കും ഏകാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഏകദിന പരശീലനപരിപാടി സംഘടിപ്പിച്ചു. '

25 Jan 2026 14:18 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭ്യമുഖ്യത്തിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾക്കും, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർക്കും , ആരോഗ്യ പ്രവർത്തകർക്കും ഏകാരോഗ്യം എന്ന (ആരോഗ്യ മേഖലയിൽ മെച്ചപ്പെട്ട നേട്ടങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മനുഷ്യരും, പക്ഷിമൃഗാദികളും സസ്യങ്ങളും അവ പങ്കിടുന്ന പരിസ്ഥിതിയും തമ്മിലുള്ള പരസ്പരബന്ധം തി രിച്ചറിഞ്ഞ് പലതലങ്ങിളിലുള്ള സഹകരണം ഉറപ്പാക്കി കൊണ്ടുള്ള സമീപനമാണ് ഏകാരോഗ്യം) വിഷയത്തെ ആസ്പദമാക്കിയുള്ള ഏകദിന പരശീലനപരിപാടി സംഘടിപ്പിച്ചു. ' ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ റോയ് ജോർജ് ഉദ്ഘാടനം നിർവഹിച്ചയോഗത്തിനു ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നോബി മുണ്ടയ്ക്കൻ അദ്ധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡൻ്റ് ദീപ ഇന്ദുചൂഡൻആശംസകളറിയിച്ചു സംസാരിച്ചു.ഹെൽത്ത് 'ഇൻസ്പെക്ടർ മിനിമോൾ മാത്യു, പബ്ലിക് ഹെൽത്ത് നേഴ്സ് സജിത പി.എസ് എന്നിവർ വിഷയാവതരണം നടത്തി. ജനപ്രതിനിധികളായ

മിനുസാവിയോ, റ്റി.സി വിനോദ്,

അനിൽകുമാർ, പി.ഡി ബാബു, കെ.കെ ബാബുരാജ്. ലില്ലിക്കുട്ടി ജേക്കബ്,രേഷ്മ ദേശികൻ, ജിൻസി എലിസബത്ത്, ഗീതു നിധീഷ്, പൗളി ജോർജ്, നിഷ കുര്യൻ തുടങ്ങിയവരും ഇതര സർക്കർ വകുപ്പ് ഉദ്യോഗസ്ഥരും, പങ്കെടുത്ത പരിശീലനപരിപാടിയിൽ ഏകാരോഗ്യം ജില്ല പരിശീലകൻ 

ശ്രീ. സ തീഷ്. പി

ഏകാരോഗ്യവും കൃഷിയും, ഏകാരോഗ്യവും ഭക്ഷ്യ സുരക്ഷയും, ജന്തുജന്യ രോഗങ്ങൾ, ആൻ്റിമൈക്രോബിയൽ റെസിസറ്റൻസ് ' എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ എല്ലാവാർഡുകളിലും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടർ ദിവസങ്ങളിൽ വാർഡുതല മെൻ്റേഴ്സും കമ്മ്യൂണിറ്റി വോളൻ്റിയേഴ്സും ഉൾപ്പെടുന്ന ടീം അംഗങ്ങൾക്ക് പരിശീലനം നല്കുന്നതാണെന്നു ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.




Follow us on :

More in Related News