Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 03:34 IST
Share News :
ദോഹ: ഖത്തർ കായിക ദിനത്തിൽ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ(PPAQ) വിപുലമായ രീതിയിൽ കായിക ദിനം കൊണ്ടാടി. മെസൈമിറിൽ വെച്ച് പഞ്ചായത്ത് തലത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെയും, വനിതകളുടെയും, പുരുഷന്മാരുടെയും വെവ്വേറെ മത്സരങ്ങൾ നടന്നു. സീഷോർ ഗ്രൂപ്പ് സ്പോൺസർ ചെയ്ത പരിപാടിയിൽ ഐ സി സി മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്രഹാം കെ.ജോസഫ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ പ്രസിഡന്റ് ഷിജു കുര്യാക്കോസ്, ജനറൽ സെക്രട്ടറി നിഷാദ് സൈദ്, ട്രഷറർ സനന്ദ് രാജ്, പ്രോഗ്രാം കൺവീനർമാരായ സുനിൽ പെരുമ്പാവൂർ, സലീൽ സലീം, മറ്റു ഭാരവാഹികളായ സുനിൽ മുല്ലശ്ശേരി, സനൂപ് കെ.അമീർ, രാജേഷ് എം ജി , ഷബാൻ ചുണ്ടകാടൻ, മെർലിയ അജാസ്, എൽദോ എബ്രഹാം, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, സുനില ജബ്ബാർ, നീതു അഭിലാഷ് മുതലായവർ പ്രോഗ്രാം നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.