Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2026 18:28 IST
Share News :
ചാവക്കാട്:പേരകം പൂക്കോട്ടിൽ ഭഗവതി മുത്തപ്പൻ ക്ഷേത്രത്തിൽ നാഗക്കളവും കളംപാട്ടും ഭക്തിസാന്ദ്രമായി.മൂന്ന് ദിവസങ്ങളിലായാണ് ക്ഷേത്രത്തിൽ നാഗങ്ങൾക്ക് അഷ്ട നാഗക്കളവും,ദേവിക്കും,മുത്തപ്പനും,വിഷ്ണുമായക്കും രൂപക്കളം നടന്നത്.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു.താന്ത്രിക കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി ദൊഡ്ഡ മഠത്തിൽ ബാലചന്ദ്രൻ എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു.മഞ്ചാടി സമർപ്പണം ഉണ്ടായിരുന്നു.ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് പുഷ്പാകരൻ,സെക്രട്ടറി സുനിൽകുമാർ പാലയൂർ,വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ,ജോയിന്റ് സെക്രട്ടറി സുനിൽകുമാർ പേരകം,ഖജാൻജി വിജിഷ നിഷാദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.