Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 20:04 IST
Share News :
പീരുമേട്:
പീരുമേട് മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തിന് കൊടികയറി മാർച്ച് 25 മുതൽ ഏപ്രിൽ 3 വരെയാണ് ക്ഷേത്ര ഉത്സവം നടക്കുന്നത്.
ഈ വർഷത്തെ തിരുവുത്സവത്തിന് തന്ത്രിമുഖ്യൻ മനയത്താറ്റില്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വവും മേൽശാന്തി ബ്രഹ്മശ്രീ രാജേഷ് കുമാർ നമ്പൂതിരി സഹകാർമികത്വവും വഹിക്കും.ശരവണപുരിയിൽ നിന്ന് ചെണ്ടമേളം, നാദസ്വരം, താലപ്പൊലി തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കൊടിക്കൂറ ഘോഷയാത്ര നടന്നു തുടർന്ന് വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര ഉത്സവത്തിന് കൊടികയറി.
പീരുമേട് എംഎൽഎ വാഴൂർ സോമൻ ആണ്
കൊടിക്കുറയും കൊടിക്കയറും വർഷങ്ങളായി സംഭാവനയായി നൽകി വരുന്നത്.
തെളിയിക്കൽ ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ അവിട്ടം
തിരുനാൾ ആദിത്യ വർമ്മ ,പീരുമേട് എംഎൽഎ വാഴൂർ സോമൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ എൻ . ശ്രീധര ശർമ, മുണ്ടക്കയം അസിസ്റ്റന്റ് കമ്മീഷണർ ജി .ഗോപകുമാർ എന്നിവർ ദീപം തെളിയിക്കുകയും ചെ്തു.
Follow us on :
More in Related News
Please select your location.